ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്

പഞ്ചായത്ത്

കാർഷിക സംസ്കാരത്തിനും മതസൗഹാർദ്ദത്തിനും പേരുകേട്ട മണ്ണാണ് പാലമേലിന്റേത്. ചരിത്രപരമായും സാംസ്കാരികമായും ഏറെ പ്രാധാന്യമുള്ള നിരവധി ആരാധനാലയങ്ങളും സ്ഥാപനങ്ങളും ഇവിടെയുണ്ട്.ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്ത്: ഈ പ്രദേശത്തെ ഏറ്റവും വലിയ സാംസ്കാരികവും മതപരവുമായ കേന്ദ്രങ്ങളിലൊന്നാണിത്.കുടശ്ശനാട് പള്ളി: ക്രൈസ്തവ വിശ്വാസികളുടെ പ്രധാന ആരാധനാലയങ്ങളിൽ ഒന്ന്.ക്ഷേത്രങ്ങൾ: പൗരാണികത അവകാശപ്പെടാനchoose ുന്ന ഒട്ടനവധി ഹൈന്ദവ ക്ഷേത്രങ്ങളും ഈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്.പഞ്ചായത്തിന്റെ അതിർത്തിയോട് ചേർന്നു കിടക്കുന്ന നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ കെട്ടുകാഴ്ചകളും ഉത്സവങ്ങളും ഈ പ്രദേശത്തുകാരുടെ ജീവിതവുമായി ഏറെ ഉറ്റുകിടക്കുന്നതാണ്.

സൂസമ്മ ചാക്കോ

പ്രസിഡൻ്റ്

ധര്‍മ്മപാലന്‍ കെ.ജി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാധിക എസ്സ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ ദിലീപ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സൌമ്യ രാജേഷ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

വി ജയലത

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പാലമേൽ ഗ്രാമ പഞ്ചായത്ത് ജനകീയ പങ്കാളിത്തവും സുതാര്യമായ ഭരണനിർവഹണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു പ്രാദേശിക സ്വയംഭരണ സ്ഥാപനമാണ്. ഗ്രാമീണ വികസനം, ശുചിത്വം, കുടിവെള്ള വിതരണം, അടിസ്ഥാന സൗകര്യ വികസനം, ക്ഷേമപദ്ധതികളുടെ കാര്യക്ഷമമായ നടപ്പാക്കൽ എന്നിവയിലൂടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി പഞ്ചായത്ത് പ്രതിബദ്ധമാണ്. ജനസേവനവും സുസ്ഥിര വികസനവുമാണ് പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യം.

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കില്‍ ഭരണിക്കാവ് ബ്ളോക്കിലുള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് പാലമേല്‍. 25.60 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പന്തളം ഗ്രാമപഞ്ചായത്തും, തെക്കുഭാഗത്ത് പള്ളിക്കല്‍ , താമരക്കുളം പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പള്ളിക്കല്‍ ഗ്രാമപഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് നൂറനാട് പഞ്ചായത്തുമാണ്. 1948-ല്‍ സി. ഭാര്‍ഗ്ഗവന്‍ പിള്ള പ്രസിഡന്റായുള്ള വില്ലേജു യൂണിയനായിരുന്നു പഞ്ചായത്തിന്റെ ആദ്യഭരണസമിതി. 1954-ല്‍ കെ. ഗോപിന്ദപിള്ള പ്രസിഡന്റായി ആദ്യത്തെ ജനകീയ ഭരണസമിതി നിലവില്‍ വന്നു. ആലപ്പുഴ ജില്ലയുടെ കിഴക്ക് തെക്കേയറ്റത്തായി സ്ഥിതി ചെയ്യുന്നതും ചെറുതും വലുതുമായ 40-ല്‍ പരം ചെറുകുന്നുകളും, മലകളുമായി കിടക്കുന്ന പ്രകൃതിരമണീയമായ ഭൂപ്രദേശമാണ് പാലമേല്‍ ഗ്രാമപഞ്ചായത്ത്. മുഖ്യമായും കൃഷിയെ മാത്രം ആശ്രയിച്ചുകഴിയുന്ന ഒരു ഇടനാടു ഗ്രാമപ്രദേശമാണിത്. പഞ്ചായത്തിന്റെ വിവിധ...

കൂടുതൽ വായിക്കുക