തൂഫാൻ 2.0: പാലമേല്‍ ഗ്രാമ പഞ്ചായത്തും കൈകോർക്കുന്നു
September 25, 2026
ഓപ്പറേഷൻ തൂഫാൻ 2.0 മലപ്പുറം എ.ആർ.നഗർ ഗ്രാമപ്പഞ്ചായത്തിൽ സെപ്റ്റംബര്‍ 28-ന് ബഹു. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഒരുവർഷംമുഴുവൻ നീളുന്ന ലഹരിവിരുദ്ധ ജനകീയ പ്രവർത്തനമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തൂഫാൻ ഗ്രാമസഭകളിൽ ഓരോവാർഡിലും പത്തിൽക്കുറയാത്ത വാരിയേഴ്സിനെ വാർഡുതല ജനജാഗ്രതാ സമിതിയുടെ ഭാഗമാക്കും.
തദ്ദേശസ്ഥാപന ജീവനക്കാർ, ജനപ്രതിനിധികൾ, ഹരിതകർമസേന, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, അധ്യാപകർ, പെൻഷൻകാർ തുടങ്ങിയവരെയാണ് വാരിയേഴ്സാക്കുന്നത്.